പത്തനംതിട്ട; മകരവിളക്ക് സമയത്തും ശബരിമലയില്‍ ഭക്തജനങ്ങളുടെ വന്‍ കുറവ്. ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് സന്നിധാനത്തെ വ്യാപാരികള്‍. ബോര്‍ഡിനോട് ഇളവുകള്‍ തേടിയെങ്കിലും ലേല വ്യവസ്ഥയില്‍ വിട്ടുവീഴ്ചക്ക് തയ്യാറായിട്ടില്ല.
സന്നിധാനത്തിന് തൊട്ടരികിലുള്ള കടകളുടെ ലേലമൂല്യം കോടികളാണ്. അകലം കൂടിയാല്‍ ലക്ഷങ്ങള്‍. വന്‍ തുകയ്ക്കാണ് ശബരിമലയില്‍ കടകള്‍ ലേലത്തിനെടുത്തത്. എന്നാല്‍, തുലാമാസ പൂജയില്‍ വ്യാപാരികളുടെ പ്രതീക്ഷകള്‍ പാളി. തിരക്ക് കുറഞ്ഞതോടെ മണ്ഡലമാസത്തിലും കച്ചവടം ഇടിഞ്ഞു. ഏറെ പ്രതീക്ഷകള്‍ ഉണ്ടായിരുന്നെങ്കിലും വന്‍ തിരിച്ചടിയാണ് വ്യാപാരികള്‍ക്ക് ഇത്തവണ ഉണ്ടായത്.
നടവരവ് കുറഞ്ഞ് പ്രതിസന്ധി നേരിടുന്ന ദേവസ്വം ബോര്‍ഡും വ്യാപാരികളോട് വിട്ടുവീഴ്ച്ചക്ക് തയ്യാറായിട്ടില്ല. 38കോടി രൂപയ്ക്ക് ലേലചെയ്ത് കൊടുത്തെങ്കിലും എത്തിയത് 17കോടി മാത്രം. കുടിശ്ശിക അടക്കാനുള്ളത് എന്‍പത് ശതമാനം വ്യാപാരികള്‍. ലേലത്തുകയില്‍ ഇളവ് നല്‍കണമെന്ന കച്ചവടക്കാരുടെ ആവശ്യം പതിനേഴിന് ബോര്‍ഡ് പരിഗണിക്കും. അതുവരെയുള്ള സാവകാശം താത്കാലിക ആശ്വാസം മാത്രം.
Discussion about this post