തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. ബിജെപിക്ക് വോട്ട് കുത്തനെ കുറയുമെന്നും ആന്റണി പറഞ്ഞു.
‘സ്ഥാനാര്‍ത്ഥിയാകാന്‍ ആഗ്രഹിക്കുന്നവര്‍ ഒരുപാട് പേരുണ്ടാകും. ഹൈക്കമാന്‍ഡ് ഒരു തീരുമാനമെടുത്താല്‍ കോണ്‍ഗ്രസ് അനുഭാവികള്‍ ആ തീരുമാനത്തോട് ഉറച്ചുനില്‍ക്കും. ഹൈക്കമാന്‍ഡ് തീരുമാനിച്ചാല്‍ ഒറ്റക്കെട്ടായി വോട്ടുപിടിക്കാന്‍ ഇറങ്ങും” എന്നും എകെ ആന്റണി പറഞ്ഞു.
ആരെങ്കിലും തുടക്കത്തില്‍ പരിഭവം പറഞ്ഞാലും അതുമാറിക്കോളും. വയനാട്ടില്‍ പ്രിയങ്ക തരംഗമുണ്ടാക്കുമെന്നും ചേലക്കര രമ്യ ഹരിദാസ് തിരിച്ചുപിടിക്കുമെന്നും എകെ ആന്റണി വ്യക്തമാക്കി.