കൊച്ചി: സര്‍വ്വകാല റെക്കോഡിലെത്തി സ്വര്‍ണ്ണവില. സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുകയാണ്. 57,000 കടന്നാണ് സ്വര്‍ണ്ണവിലയുടെ കുതിപ്പ്.
ഒരു പവന്‍ സ്വര്‍ണ്ണത്തിന് 360 രൂപയാണ് വര്‍ധിച്ചത്. ഇതോടെയാണ് സ്വര്‍ണവില ആദ്യമായി 57000 കടന്നത്. 57,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 45 രൂപയാണ് വര്‍ധിച്ചത്. 7140 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
56,400 രൂപയായിരുന്നു ഈ മാസത്തിന്റെ തുടക്കത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീട് 56,960 രൂപയായി ഉയര്‍ന്നു. എന്നാല്‍ അതിന് ശേഷം ദിവസങ്ങളുടെ വ്യത്യാസത്തില്‍ വില 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തിയിരുന്നു.
എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ സ്വര്‍ണ്ണ വില ഉയരുകയായിരുന്നു. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെടുന്നതാണ് വില ഉയരാന്‍ കാരണം.