കാലവര്‍ഷം പിന്‍വാങ്ങി, ഇത്തവണ തുലാവര്‍ഷം നേരത്തെ, അടുത്ത ഒരാഴ്ച വ്യാപക മഴ

rain|bignewslive

തിരുവനന്തപുരം: തുലാവര്‍ഷം ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കേ ഇന്ത്യയിലും ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി കിഴക്കന്‍- വടക്ക് കിഴക്കന്‍ കാറ്റ് വീശാന്‍ തുടങ്ങിയതാണ് തുലാവര്‍ഷത്തിന്റെ വരവ് ഉറപ്പിച്ചത്.

ഇത്തവണ നേരത്തെയാണ് കാലവര്‍ഷം പിന്‍വാങ്ങിയിരിക്കുന്നത്. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ തെക്കന്‍ ആന്ധ്രാ തീരത്തിന്റെ മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്.

അടുത്ത ആറ് മണിക്കൂറിനുള്ളില്‍ മധ്യ പടിഞ്ഞാറന്‍ അറബിക്കടലില്‍ തീവ്രന്യൂനമര്‍ദ്ദം ശക്തി കൂടിയ ന്യൂന മര്‍ദ്ദമായി മാറാനും സാധ്യതയുണ്ട്.
അതിനാല്‍ കേരളത്തില്‍ അടുത്ത ഒരാഴ്ച വ്യാപകമായി മഴ മഴയ്ക്ക് സാധ്യതയുണ്ട്.

ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു

Exit mobile version