സന്നിധാനം: കോണ്‍ഗ്രസിലേക്ക് തന്നെ സ്വാഗതം ചെയ്ത കെ മുരളീധരന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാറിന്റെ ചുട്ട മറുപടി. പദ്മകുമാര്‍ സിപിഐഎമ്മില്‍ തുടര്‍ന്നാല്‍ കാര്യം പോക്കാണെന്നും കോണ്‍ഗ്രസിലേക്ക് ക്ഷണിക്കുന്നുവെന്നുമുള്ള കെപിസിസി പ്രചാരണ വിഭാഗം തലവന്‍ കെ മുരളീധരന്റെ പ്രസ്താവനയ്ക്കാണ് പദ്മകുമാറിന്റെ മറുപടി. തന്നെ
കോണ്‍ഗ്രസിലേക്ക് ക്ഷണിക്കുന്നവര് സ്വന്തം സ്ഥാനം പാര്‍ട്ടിയില്‍ ഉറപ്പാണോയെന്ന് കെ മുരളീധരന് പരിശോധിക്കണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ പറഞ്ഞു.
പതിനഞ്ചാം വയസില്‍ തുടങ്ങിയ പൊതുപ്രവര്‍ത്തിനിടയില്‍ താന്‍ ഇതുവരെ പാര്‍ട്ടിയോ മുന്നണിയോ മാറിയിട്ടില്ലെന്നും പിടിച്ച കൊടി ജീവിതാവസാനം വരെ കൊണ്ടുനടക്കുമെന്നും പദ്മകുമാര്‍ വ്യക്തമാക്കി. പാര്‍ട്ടിയും മുന്നണിയും മാറിയ മുരളീധരന് അത് മനസിലാകില്ലെന്നും പദ്മകുമാര്‍ തിരിച്ചടിച്ചു. കാനനവാസമാണ് സിപിഐഎം ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് വിധിക്കാന്‍ പോകുന്നതെന്നാണ് കെ മുരളധീരന് പറഞ്ഞത്.
പദ്മകുമാര്‍ കോണ്‍ഗ്രസിലേക്ക് വന്നാല്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാണെന്നും യുഡിഎഫിന്റെ ഏകദിന ഉപവാസ വേദിയില്‍ മുരളീധരന് പറഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ ഭയന്നാണ് പദ്മകുമാര്‍ കഴിയുന്നതെന്നും ഇന്നോ നാളെയോ അദ്ദേഹത്തിന് സിപിഐഎം വിടേണ്ടിവരുമെന്നും മുരളീധരന് പറഞ്ഞിരരുന്നു. എന്നാല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് കാലാവധി പൂര്‍ത്തിയാക്കുമെന്നും, തന്റെ രാജി ചിലരുടെ സ്വപ്നം മാത്രമാണെന്നുമായിരുന്നു പത്മകുമാറിന്റെ പ്രതികരണം. 2019 നവംബര്‍ 14നാണ് തന്റെ പ്രസിഡന്റ് സ്ഥാനകാലാവധി അവസാനിക്കുന്നതെന്നും അതുവരെ താന്‍ തന്നെ തുടരുമെന്നും പദ്മകുമാര്‍ പറഞ്ഞിരുന്നു.
മുരളീധരന്റെ പ്രസ്ഥാവനക്കുള്ള പത്മകുമാറിന്റെ മറുപടിയാണിത്.
Discussion about this post