തിരുവനന്തപുരം: നടന് ജയസൂര്യ ലൈംഗികാതിക്രമ കേസില്‍ പോലീസ് സ്റ്റേഷനില്‍ ഹാജരായി. രാവിലെ 8.15 ഓടെ നടന് പോലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു.
മാധ്യമശ്രദ്ധ ഒഴിവാക്കുന്നതിനായാണ് നടന് നേരത്തെയെത്തിയത്. അന്വേഷണ ഉദ്യോഗസ്ഥര്‍ എത്താത്തതിനാല്‍ ആ സമയം ചോദ്യം ചെയ്യല്‍ ആരംഭിച്ചിട്ടില്ല. 11 മണിക്ക് തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനില്‍ ഹാജരാവാനായിരുന്നു പോലീസ് നിര്‍ദ്ദേശം.
ആലുവാ സ്വദേശിനിയായ നടിയുടെ പരാതിയില്‍ എടുത്ത കേസിലാണ് ജയസൂര്യ ചോദ്യം ചെയ്യലിനായി ഹാജരായത്. സെക്രട്ടറിയേറ്റില്‍ വച്ചു നടന്ന സിനിമ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി.
Discussion about this post