വീണ്ടും നിപ?, കോട്ടയത്ത് ഒരാള്‍ ചികിത്സയില്‍, പരിശോധനയ്ക്കായി സാംപിളുകള്‍ അയച്ചു

nipah|bignewslive

കോട്ടയം: നിപ സംശയത്തെ തുടര്‍ന്ന് ഒരാള്‍ ചികിത്സയില്‍. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ ദിവസമാണ് നിപ സംശയത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സമീപജില്ലയില്‍ നിന്നാണ് രോഗിയെ എത്തിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രത്യേക നിരീക്ഷണമേഖലയിലാണു രോഗിയുള്ളത്.
നിപയാണോ എന്ന് സ്ഥിരീകരിക്കുന്നതിനുള്ള പരിശോധനയ്ക്കായി സാംപിളുകള്‍ അയച്ചിട്ടുണ്ട്.

ഇന്നു ഫലം ലഭിക്കുമെന്നാണു പ്രതീക്ഷ. രണ്ടാഴ്ച മുന്‍പു നിപ, മങ്കിപോക്സ് സംശയത്തില്‍ രണ്ടുപേരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഫലം നെഗറ്റീവായിരുന്നു.

Exit mobile version