കോലഞ്ചേരി: സ്കൂള്‍ യൂണിഫോമില്‍ വിദ്യാര്‍ത്ഥിനിയുടെ കല്യാണം കഴിപ്പിച്ച വീഡിയോ അടുത്തിടെയാണ് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞത്. അതിനു പിന്നിലെ സത്യാവസ്ഥ വെളിപ്പെടുകയാണ് ഇപ്പോള്‍. ആ വീഡിയോ ഏഴ് മാസങ്ങള്‍ മുന്‍പാണ് ചിത്രീകരിച്ചതെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍. ഇരുവരും പ്രണയിച്ചിരുന്ന സമയത്താണ് കല്യാണം കഴിച്ചത്. ശേഷം ഇതിനിടയില്‍ ഇവര്‍ തെറ്റിപ്പിരിഞ്ഞു. ഇതിലുണ്ടായ പകയാണ് വീഡിയോ പുറത്താകുവാനുള്ള പ്രധാന കാരണം.
വരന് പ്ലസ് ടുവിനും പെണ്‍കുട്ടി പത്താം ക്ലാസിലും ആണ് പഠിച്ചിരുന്നത്. ഇരുവരും വ്യത്യസ്ത സ്കൂളുകളിലായിരുന്നു. പെണ്‍കുട്ടിയുടെ സ്കൂളിനു പിന്നിലെ പറമ്പില്‍ വെച്ചായിരുന്നു കല്യാണം ഷൂട്ട് ചെയ്തത്. വീഡിയോ മൊബൈലില്‍ ചിത്രീകരിച്ചത് ‘വരന്റെ’ സുഹൃത്തും. ഇയാളാണ് കമിതാക്കള്‍ തെറ്റിപ്പിരഞ്ഞ ശേഷം സഹപാഠികള്‍ക്ക് വീഡിയോ അയച്ചു കൊടുത്തത്. പിന്നാലെ ഇത് വാട്സ്ആപ്പിലും ഫേസ്ബുക്കിലും പങ്കുവെച്ചു. പ്രതീക്ഷിക്കാത്ത വണ്ണം സംഭവം വൈറലായി. ഇതോടെയാണ് നടപടിക്കൊരുങ്ങിയത്.
വിദ്യാര്‍ത്ഥിനിയുടെ പിതാവ് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വരനായ സഹപാഠിക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ കുന്നത്തുനാട് പോലീസ് സോഷ്യല്‍ ബാക്ക് ഗ്രൗണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കോടതി വിദ്യാര്‍ത്ഥിക്ക് നോട്ടീസും നല്കി. ഇനി കൗണ്‍സലിംഗ് നടപടികള്‍ക്കു ശേഷം സാക്ഷി വിസ്താരമുള്പ്പടെ നടക്കും. തന്നെ ദേഹോപദ്രവം ഏല്‍പ്പിച്ചാണ് താലികെട്ട് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് പെണ്‍കുട്ടി മൊഴിയും നല്‍കിയിട്ടുണ്ട്.
Discussion about this post