പറവൂര്‍: പറവൂരില്‍ സ്വകാര്യ ധനകാര്യ സ്ഥാപനം ജപ്തി ചെയ്ത വീട് സന്ധ്യയ്ക്കും മക്കള്‍ക്കും തിരിച്ച് കിട്ടി. കട ബാധ്യതകള്‍ ലുലു ഗ്രൂപ്പ് ഏറ്റെടുക്കുമെന്ന് ഉറപ്പാക്കിയതോടെ മണപ്പുറം ഫിനാന്‍സില്‍ നിന്ന് താക്കോലെത്തിച്ചു. ലുലു ഗ്രൂപ്പ് മീഡിയ കോര്‍ഡിനേറ്റര്‍ സ്വരാജ് താക്കോല്‍ സന്ധ്യക്ക് കൈമാറി.
സന്ധ്യയും മക്കളും ചേര്‍ന്ന് വീട് തുറന്ന് വീണ്ടും പുതുജീവിതത്തിലേക്ക് പ്രവേശിച്ചു. കടബാധ്യതകള്‍ മുഴുവന്‍ ഏറ്റെടുക്കുമെന്ന് വ്യക്തമാക്കിയ ലുലു ഗ്രൂപ്പ് കുടുംബത്തിന് സ്ഥിരനിക്ഷേപമായി 10 ലക്ഷം രൂപയും നല്‍കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. കടബാധ്യതകള്‍ തീര്‍ക്കാനുള്ള തുക ചെക്കായി ലുലു ഗ്രൂപ്പ് കൈമാറി.
Discussion about this post