സന്ധ്യക്ക് എട്ട് ലക്ഷം രൂപ കൈമാറി ലുലു ഗ്രൂപ്പ്, സന്ധ്യക്കും, മക്കള്‍ക്കും 10 ലക്ഷം സ്ഥിരനിക്ഷേപം

പറവൂര്‍: പറവൂരില്‍ സ്വകാര്യ ധനകാര്യ സ്ഥാപനം ജപ്തി ചെയ്ത വീട് സന്ധ്യയ്ക്കും മക്കള്‍ക്കും ലഭിക്കും. വായ്പാത്തുക അടക്കുമെന്ന് പ്രഖ്യാപിച്ച ലുലു ഗ്രൂപ്പ്, സ്ഥിര നിക്ഷേപമായി കുടുംബത്തിന് പത്ത് ലക്ഷം രൂപയും മെച്ചപ്പെട്ട ജീവിതം കുടുംബത്തിന് ഉറപ്പാക്കാന്‍ ജോലിയും വാഗ്ദാനം ചെയ്തു.

എട്ട് ലക്ഷം രൂപ കടം തീര്‍ക്കാനും 10 ലക്ഷം രൂപ സ്ഥിര നിക്ഷേപമായി സന്ധ്യയുടെയും മക്കളുടെയും പേരില്‍ നല്‍കുമെന്നാണ് ലുലു ഗ്രൂപ്പ് മീഡിയ കോര്‍ഡിനേറ്റര്‍ സ്വരാജ് പറഞ്ഞത്. എട്ട് ലക്ഷം രൂപയുടെ ചെക്ക് സന്ധ്യക്ക് ലുലു ഗ്രൂപ്പ് പ്രതിനിധികള്‍ കൈമാറി.

Exit mobile version