സന്ധ്യയ്ക്ക് കൈത്താങ്ങായി ലുലു ഗ്രൂപ്പ്; മുഴുവന്‍ കടബാധ്യതയും ഏറ്റെടുത്തു

കൊച്ചി: വീട് സ്വകാര്യ സ്ഥാപനം ജപ്തി ചെയ്തതിനെ തുടര്‍ന്ന് പറവൂരില്‍ പെരുവഴിയിലായ അമ്മയ്ക്കും മകള്‍ക്കും ലുലു ഗ്രൂപ്പിന്റെ കൈത്താങ്ങ്. മുഴുവന്‍ കടബാധ്യതയും ഏറ്റെടുക്കാമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു.

മലപ്പുറം ഫിനാന്‍സിന് മുഴുവന്‍ തുകയും നല്‍കാമെന്നും ഉടന്‍ തന്നെ സഹായം എത്തിക്കുമെന്ന് ലുലു ഗ്രൂപ്പ് സന്ധ്യയെ അറിയിച്ചിരിക്കുന്നത്. ധനകാര്യ സ്ഥാപനം വീട് ജപ്തി ചെയ്തതോടെയാണ് കൊച്ചിയില്‍ അമ്മയും മക്കളും ദുരിതത്തിലായത്. നോര്‍ത്ത് പറവൂര്‍ വടക്കേക്കര കണ്ണെഴത് വീട്ടില്‍ സന്ധ്യയ്ക്കും രണ്ട് മക്കള്‍ക്കുമാണ് ദുരവസ്ഥ ഉണ്ടായത്.

ജപ്തി ചെയ്ത വീടിന് മുന്നില്‍ എന്ത് ചെയ്യണം എന്നറിയാതെ കഴിയുകയായിരുന്നു മൂന്നംഗ കുടുംബം. 2019 ലാണ് കുടുംബം സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് 4 ലക്ഷം രൂപ വായ്പ എടുത്തത്. ലൈഫ് ഭവന പദ്ധതിയില്‍ അനുവദിച്ച വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ്. സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് വായ്പ എടുത്തത്. 2 വര്‍ഷം മുന്‍പ് ഭര്‍ത്താവ് ഉപേക്ഷിച്ചതോടെ തിരിച്ചടവ് മുടങ്ങി. ഇവര്‍ വീട്ടില്‍ ഇല്ലാത്തിരുന്നപ്പോഴാണ് ജപ്തി നടന്നത്.

അക്കൗണ്ട് വിവരങ്ങള്‍

Sandhya K T
Acc no 40548101051694
Ifsc code KLGB0040548
North paravoor branch
G pay 8590099278

Exit mobile version