കൊച്ചി: ജാമ്യം കിട്ടിയതിന് പിന്നാലെ പ്രതികരണവുമായി നടന് ബാല രംഗത്ത്. ‘കോടതിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ മകളുടെ പേരോ, കുടുംബത്തെക്കുറിച്ചോ പറയില്ലെന്ന് ഞാന്‍ പറഞ്ഞതാണ് അത് ഞാന്‍ പാലിച്ചിട്ടുണ്ട്. അറസ്റ്റിലായതോ, കോടതി കയറേണ്ടിവന്നതോ അല്ല തന്നെ വേദനിപ്പിച്ചത്. എന്റെ ചോര തന്നെ എനിക്ക് എതിരായതാണ് വലിയ വേദന. ഇതിനെക്കുറിച്ച് സംസാരിക്കാന്‍ ഇനിയാരും എന്റെ വീട്ടിലേക്ക് വരേണ്ട’ ബാല കോടതിക്ക് വെളിയില്‍ പ്രതികരിച്ചു.
സമൂഹമാധ്യമങ്ങളില്‍ പരാതിക്കാരിക്കും മകള്‍ക്കും എതിരായ പ്രചരണങ്ങള്‍ നടത്തരുത്, കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങളുമായി സംസാരിക്കരുത് എന്നിവയാണ് ബാലയ്ക്ക് ജാമ്യം അനുവദിച്ച് കോടതി പറഞ്ഞ പ്രധാന ജാമ്യ വ്യവസ്ഥകള്‍. കേസ് കെട്ടിച്ചമച്ചതാണെന്നും ആരോഗ്യപ്രശ്നങ്ങള്‍ കണക്കിലെടുത്ത് ജാമ്യം നല്‍കണമെന്നുമാണ് ബാല കോടതിയില്‍ വാദിച്ചത്.
കടവന്ത്ര പോലീസാണ് പാലാരിവട്ടത്തെ വീട്ടില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ ബാലയെ അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന മുന്‍ ഭാര്യയുടെ പരാതിയിലായിരുന്നു പോലീസ് നടപടി.
Discussion about this post