കോളേജിലേക്ക് പോകുന്നതിനിടെ ബൈക്ക് ബസ്സുമായി കൂട്ടിയിടിച്ച് അപകടം, വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

accident|bignewslive

മലപ്പുറം: ബസും ബൈക്കും കൂട്ടിയിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. മലപ്പുറം വള്ളുവമ്പ്രം അത്താണിക്കലിലാണ് സംഭവം.

പറമ്പില്‍പീടിക സ്വദേശി വരിച്ചാലില്‍ വീട്ടില്‍ സി.മുഹമ്മദ് ഹാഷിര്‍ ആണ് മരിച്ചത്. പത്തൊമ്പത് വയസ്സായിരുന്നു. രാവിലെ മറ്റൊരു വിദ്യാര്‍ത്ഥിക്കെപ്പം കോളേജിലേക്ക് പോകുമ്പോഴാണ് അപകടം ഉണ്ടായത്.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഹാഷിറിനെ രക്ഷിക്കാനായില്ല. മേല്‍മുറി മഅ്ദിന്‍ പോളി ടെക്‌നിക് വിദ്യാര്‍ത്ഥിയാണ് ഹാഷിര്‍.

Exit mobile version