സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം, 30 ലേറെ പേര്‍ക്ക് പരിക്ക്, നാല് പേരുടെ നില ഗുരുതരം

കോഴിക്കോട്: സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. കോഴിക്കോടാണ് സംഭവം. അപകടത്തില്‍ 30 ലേറെ പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.

അത്തോളിക്കടുത്ത് കോളിയോട്ട് താഴത്തുവെച്ചാണ് അപകടം സംഭവിച്ചത്. കുറ്റ്യാടി നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും പേരാമ്പ്ര ഭാഗത്ത് നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്.

നേര്‍ക്ക് നേരെ വന്ന ബസുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ 20 പേര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 15 പേര്‍ ഉള്ളിയേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും രണ്ട് പേര്‍ മൈത്ര ആശുപത്രിയിലും ചികിത്സയിലാണ്.

Exit mobile version