കോലഞ്ചേരി: കാര്‍ നിയന്ത്രണം വിട്ട് കിണറ്റില്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ നവദമ്പതികള്‍ക്ക് തലനാരഴിയ്ക്ക് ജീവന്‍ രക്ഷപ്പെട്ടു.
ആലുവ കോമ്പാറ മീനസദനത്തില്‍ കാര്‍ത്തിക് എം. അനില്‍ (27), ഭാര്യ കൊട്ടാരക്കര ഇരമ്പനങ്ങാട് വിസ്മയം വീട്ടില്‍ വിസ്മയ (25) എന്നിവരാണ് രക്ഷപ്പെട്ടത്.
ഓടിക്കൊണ്ടിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ ആഴമേറിയ പഞ്ചായത്ത് കിണറ്റിലേക്ക് വീഴുകയായിരുന്നു. കൊട്ടാരക്കരയില്‍നിന്ന് കോമ്പാറയിലേക്ക് പോകുമ്പോഴാണ് പാങ്കോട് ചാക്കപ്പന്‍ കവലയ്ക്കു സമീപം വെച്ചാണ് കാര്‍ അപകടത്തില്‍പ്പെട്ടത്.
വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് അപകടം. ചപ്പാത്തില്‍ വീണ് നിയന്ത്രണം തെറ്റിയ കാര്‍ റോഡരികിലെ 15 അടി താഴ്ചയുള്ള കിണറിന്റെ ചുറ്റുമതില്‍ തകര്‍ത്ത് അകത്തേക്ക് വീഴുകയായിരുന്നു. കിണറ്റില്‍ അഞ്ചടിയോളം വെള്ളമുണ്ടായിരുന്നു.
കാര്‍ വീണതോടെ പിന്‍ ഭാഗത്തെ ഡോര്‍ തുറന്ന് ഇരുവരും കാറിന് മുകളിലെത്തി. ശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് ഇരുവരെയും കരയ്ക്ക് എത്തിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പട്ടിമറ്റം അഗ്‌നിരക്ഷാ സേന പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് കാര്‍ കരക്കെത്തിച്ചു.