കുന്നംകുളത്ത് ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി 3 പേർ അറസ്റ്റിൽ

തൃശ്ശൂര്‍: ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവുമായി കുന്നംകുളത്ത് ഗുരുവായൂര്‍ സ്വദേശികളായ 3 പേര്‍ അറസ്റ്റില്‍. ഗുരുവായൂര്‍ അരിയന്നൂര്‍ സ്വദേശികളായ യദുകൃഷ്ണ, അമല്‍, പന്നി സ്വദേശി അനില്‍കുമാര്‍ എന്നിവരാണ് പിടിയിലായത്.

21 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായാണ് ഇവര്‍ പിടിയിലായത്. ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും കുന്നംകുളം പോലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Exit mobile version