തിരുവനന്തപുരം: കാപ്പില്‍ ബീച്ചില്‍ തിരയില്‍പ്പെട്ട് കാണാതായ പ്രാദേശിക മാദ്ധ്യമപ്രവര്‍ത്തകന്റെ മൃതദേഹം കണ്ടെത്തി. പരവൂര്‍ സ്വദേശി ശ്രീകുമാര്‍ (47) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 3.30 ഓടെയാണ് അപകടം.
കോയമ്പത്തൂരില്‍ നിന്നും ഉല്ലാസത്തിനായി കാപ്പില്‍ ബീച്ചില്‍ എത്തിയ 5 പേരടങ്ങുന്ന സുഹൃത്തുക്കള്‍ക്ക് ഒപ്പം ഉണ്ടായിരുന്ന ശ്രീകുമാര്‍ കടലും കായലും ഒന്നായി ചേരുന്ന പൊഴിമുഖത്ത് നിലതെറ്റി വീണു. ശക്തമായ തിരയിലും അടിയൊഴുക്കിലും പെട്ട് പൊടുന്നനെ കടലില്‍ മുങ്ങി താഴുകയായിരുന്നു.
വര്‍ക്കല ഫയര്‍ഫോഴും അയിരൂര്‍ പൊലീസും സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും ശ്രീകുമാറിനെ കണ്ടെത്താനായിരുന്നില്ല. ഞായറാഴ്ച രാവിലെ 8 മണിയോടെ പരവൂര്‍ വടക്കുംഭാഗം കടല്‍ത്തീരത്ത് മൃതദേഹം കാണപ്പെട്ടു. പരവൂര്‍ പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു. പടക്സ് ശ്രീകുമാര്‍ എന്ന പേരില്‍ കേരള കൗമുദി, പരവൂര്‍ ന്യൂസ്, എ.സി.വി ന്യൂസ് തുടങ്ങിയ മാദ്ധ്യമങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
Discussion about this post