കാറില്‍ യാത്ര ചെയ്യുന്നതിനിടെ ഹൃദയാഘാതം, മലയാളിയായ 55കാരന്‍ റിയാദില്‍ മരിച്ചു

death|bignewslive

റിയാദ്: കാറില്‍ യാത്ര ചെയ്യുന്നതിനിടെ 55കാരനായ മലയാളി റിയാദില്‍ കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡില്‍ ആബിദ നിവാസില്‍ (അമല്‍) ടി.വി. സഫറുല്ല ആണ് മരിച്ചത്.

അമ്പത്തിയഞ്ച് വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. റിയാദ് എയര്‍പ്പോര്‍ട്ടില്‍ നിന്ന് സുഹൃത്തിനെയും കൂട്ടി വരുന്നതിനിടെയാണ് കാറില്‍ വെച്ച് ഹൃദയാഘാതമുണ്ടായത്.

ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റിയാദിലെ മലയാളി സാമൂഹികപ്രവര്‍ത്തകനാണ്. റിയാദ് കൊയിലാണ്ടികൂട്ടം രക്ഷാധികാരിയാണ്.

ഭാര്യ: കെ.എം. സലീന (കൊല്ലം). കൊയിലാണ്ടി മുനിസിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡന്റും നഗരസഭ കൗണ്‍സിലറുമായ കെ.എം. നജീബ് ഭാര്യ സഹോദരനാണ്.

Exit mobile version