‘ഇരുമുടിക്കെട്ടുമായി ദർശനത്തിന് എത്തുന്ന ഒരു തീര്‍ഥാടകനും തിരിച്ചുപോകേണ്ടി വരില്ല, അനാവശ്യ വിവാദങ്ങൾ വേണ്ട ‘; മന്ത്രി വിഎന്‍ വാസവന്‍

കോട്ടയം:ശബരിമലയില്‍ പ്രതിദിനം 80,000 പേർക്ക് ദർശനം ഒരുക്കാം എന്ന് തീരുമാനിച്ചത് വരുന്ന തീര്‍ഥാടകര്‍ക്ക് സുഗമമായും സുരക്ഷിതമായും ദര്‍ശനം നടത്താനുള്ള സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവൻ.

മാലയിട്ട് ഇരുമുടിക്കെട്ടുമായി ദർശനത്തിനായി വരുന്ന ഒരു തീര്‍ഥാടകനും തിരിച്ചുപോകേണ്ടി വരില്ലെന്നും എണ്ണം ചുരുക്കിയത് സുഗമമായ ദര്‍ശനത്തിന് വേണ്ടിയാണ് എന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ഒരു വിവാദത്തിന്റെയും പ്രശ്‌നമില്ല. രാഷ്ട്രീയ മുതലെടുപ്പ് നടത്തിയാല്‍ നേരിടുമെന്നും ഭക്തജനങ്ങളെ ചില രാഷ്ട്രീയ കക്ഷികള്‍ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

Exit mobile version