കാർ നിയന്ത്രണം വിട്ട് മറിഞ്ഞു, രണ്ടുപേർക്ക് പരിക്ക്, അപകടം നായ കുറുകെ ചാടിയതിനെ തുടർന്ന്

കോഴിക്കോട്: കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. കോഴിക്കോട് ജില്ലയിലെ ഓമശേരിയിലാണ് സംഭവം. നായ കുറുകെ ചാടിയതിനെ തുടർന്നാണ് അപകടം.

ഫഫാസ് (25 )സിൽസിന (28) എന്നിവർക്കാണ് പരുക്കേറ്റത്.അതേസമയം, അപകടത്തിൽ കാറിലുണ്ടായിരുന്ന ആറ് വയസുകാരി പരിക്കുകളേൽക്കാതെ രക്ഷപ്പെട്ടു.

കാർ നിയന്ത്രണം വിട്ട് സമീപത്തെ പറമ്പിലേക്ക് മറിയുകയായിരുന്നു. പരുക്കേറ്റവരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Exit mobile version