മീന്‍പിടിക്കുന്നതിനിടെ നടുക്കടലില്‍ എന്‍ജിന്‍ തകരാറിലായി, 30 തൊഴിലാളികളെ രക്ഷിച്ചു

ഹരിപ്പാട്: മീന്‍പിടിക്കുന്നതിനിടെ നടുക്കടലില്‍ എന്‍ജിന്‍ തകരാറിലായി വെളളം കയറിയ വളളത്തിലെ 30 തൊഴിലാളികളെ രക്ഷിച്ചു. ഫിഷറീസ് റെസ്‌ക്യൂ ബോട്ടാണ് 30 പേരെ രക്ഷപ്പെടുത്തിയത്. വെളളിയാഴ്ച രാവിലെ പതിനൊന്നരയോടെ കൊല്ലം ആലപ്പാട് അഴീക്കല്‍ പടിഞ്ഞാറ് മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് സംഭവം.

ചെറിയഴീക്കല്‍ സ്വദേശിയുടെ ഉടമസ്ഥതയിലുളള പാര്‍ഥസാരഥി ഇന്‍ബോര്‍ഡ് വളളത്തിന്റെ എന്‍ജിന്‍ തകരാറിലായത്. തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷനിലേക്ക് സന്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കായംകുളം-അഴീക്കല്‍ ഹാര്‍ബറിലുണ്ടായിരുന്ന റെസ്‌ക്യൂ ബോട്ട് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

റെസ്‌ക്യൂ ബോട്ട് ഉപയോഗിച്ച് പാര്‍ത്ഥസാരഥി വള്ളത്തെ കെട്ടി വലിച്ചു കരയ്ക്കെത്തിക്കുകയായിരുന്നു. ആലപ്പുഴ ഡി ഡി, തോട്ടപ്പളളി എ ഡിഎഫ് സിബി, ഫിഷറി ഗാര്‍ഡ് സിപിഒ. അരുണ്‍, റെസ്‌ക്യൂ ഗാര്‍ഡുമാരായ എം. ജോര്‍ജ്, ആര്‍. ജയന്‍, സുരേഷ് എന്നിവരാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചത്.

Exit mobile version