ബന്ദ: അനുസരണ കാട്ടിയില്ലെന്ന് ആരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത മകളെ ക്രൂരമായി മര്‍ദ്ദിച്ച അച്ഛനെതിരെ പോലീസ് കേസ്.
ഉത്തര്‍പ്രദേശിലെ ലളിത്പൂര്‍ ജില്ലയിലാണ് സംഭവം. കുട്ടിയെ കയറുകൊണ്ട് തലകീഴായി കെട്ടിത്തൂക്കി മര്‍ദ്ദിക്കുന്ന വീഡിയോ പ്രചരിച്ചതോടെയാണ് പോലീസ് കേസെടുത്തത്. 45 കാരനായ ഗോവിന്ദ് റായ് റൈക്വാര്‍ ആണ് 10 വയസുള്ള മകളെ മര്‍ദ്ദിച്ചതിന് പിടിയിലായത്.
മകള്‍ അനുസരണ കാട്ടിയില്ലെന്ന് ആരോപിച്ച് പിതാവ് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. 10 വയസുകാരിയെ വീടിന്റെ മുന്നില്‍ കയറുകൊണ്ട് തലകീഴായി കെട്ടിത്തൂക്കിയാണ് ഗോവിന്ദ് റായ് മര്‍ദ്ദിച്ചത്.
Discussion about this post