പ്രഭാത നടത്തത്തിനിടെ ബൈക്ക് ഇടിച്ച് കാല്‍നട യാത്രക്കാരന് ദാരുണാന്ത്യം

കോഴിക്കോട്: പ്രഭാത നടത്തത്തിനിടെ ബൈക്ക് ഇടിച്ച് വയോധികന് ദാരുണാന്ത്യം. കോഴിക്കോട് ഉള്ളിയേരി കന്നൂര്‍ കുന്നോത്ത് ഉണ്ണിനായര്‍(60) ആണ് മരിച്ചത്. രാവിലെ ആറോടെയായിരുന്നു അപകടം. ഉള്ളിയേരി – കൊയിലാണ്ടി റോഡില്‍ ആനവാതിലിലാണ് അപകടമുണ്ടായത്. ബൈക്ക് യാത്രികനും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.

Exit mobile version