ഇന്ന് മഹാനവമി, നവരാത്രി നിറവില്‍ ഭക്തര്‍, ക്ഷേത്രങ്ങളില്‍ ഭക്തജന തിരക്ക്

navami|bignewslive

കൊച്ചി: ഭക്തിനിറവില്‍ ഇന്ന് മഹാനവമി. ക്ഷേത്രങ്ങളില്‍ ഇന്ന് വിശേഷാല്‍ പൂജകള്‍ നടക്കും. നൃത്തനൃത്യങ്ങളും സംഗീതപരിപാടികളും മറ്റു കലാപരിപാടികളും അരങ്ങേറും.

സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം പുസ്തക പൂജവെയ്പ്പ് നടന്നു. മഹാനവമി ദിനത്തില്‍ ഗ്രന്ഥപൂജ, ആയുധപൂജകള്‍, വിശേഷാല്‍ പൂജകള്‍ എന്നിവ നടക്കും.

വിജയദശമി ദിനത്തില്‍ കുരുന്നുകള്‍ ആദ്യാക്ഷരം നുകരും. ക്ഷേത്രങ്ങള്‍ക്കു പുറമേ സാംസ്‌കാരിക കേന്ദ്രങ്ങളിലും കുട്ടികളെ എഴുത്തിനിരുത്തും.

കഴിഞ്ഞ ദിവസം മുതല്‍ ക്ഷേത്രങ്ങളിലെല്ലാം ഭക്തജനങ്ങളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രം, കോട്ടയം പനച്ചിക്കാട് സരസ്വതി ക്ഷേത്രം, വടക്കന്‍ പറവൂര്‍ ശ്രീ ദക്ഷിണ മൂകാംബികാ ക്ഷേത്രം, ചോറ്റാനിക്കര ഭഗവതി ക്ഷേത്രം, ആവണംകോട് സരസ്വതി ക്ഷേത്രം എന്നിവിടങ്ങളിലാണ് കേരളത്തില്‍ പ്രധാനമായും വിദ്യാരംഭ ചടങ്ങുകള്‍ നടക്കുന്നത്.

Exit mobile version