അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു, കേരളത്തില്‍ അതിശക്തമായ മഴ തുടരും

തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി മാറുന്നുവെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പിന്റെ മുന്നറിയിപ്പ്. ഒക്ടോബര്‍ 13 ന് രാവിലെയോടെ ന്യൂനമര്‍ദ്ദം മധ്യ അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ അതിശക്ത മഴ തുടരുമെന്നും അറിയിപ്പില്‍ പറയുന്നു.

കേരളത്തില്‍ ഒരാഴ്ച വ്യാപകമായി നേരിയ/ ഇടത്തരം മഴക്കു സാധ്യതയെന്നും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്ന് അതിശക്തമായ മഴക്കും 11 മുതല്‍ 15 വരെ ശക്തമായ മഴക്കും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചിരിക്കുന്നത്.

ഈ സാഹചര്യത്തില്‍ ഇന്ന് തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Exit mobile version