തിരുവനന്തപുരം: റംബൂട്ടാന്‍ പഴം തൊണ്ടയില്‍ കുടുങ്ങി 5 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്താണ് സംഭവം.
കരവാരം തോട്ടയ്ക്കാട് മംഗ്ലാവില്‍ വീട്ടില്‍ അനേഷ് സുധാകരന്റെ മകന്‍ ആദവാണ് മരിച്ചത്. വീട്ടില്‍ പൂജവയ്ക്കുന്നതിനായി വെച്ചിരുന്ന പഴം കുട്ടി അബദ്ധത്തില്‍ കഴിക്കുകയായിരുന്നു.
ശ്വാസം കിട്ടാതെ പിടഞ്ഞ കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.