വീട്ടിലെ കിണറ്റില്‍ വീണത് അഞ്ച് കാട്ടു പന്നികള്‍, കരയ്ക്ക് കയറ്റിയാല്‍ അപകടമാണെന്ന് നാട്ടുകാര്‍, വെടിവെച്ച് കൊന്നു

wild boar|bignewslive

പാലക്കാട്: വീട്ടിലെ കിണറ്റില്‍ വീണ കാട്ടു പന്നികളെ കൂട്ടത്തോടെ വെടിവെച്ചു കൊന്നു. പാലക്കാട് ജില്ലയിലെ എലപ്പുള്ളിയിലാണ് സംഭവം. കാക്കത്തോട് സ്വദേശി ബാബുവിന്റെ വീട്ടിലെ കിണറ്റില്‍ വീണ കാട്ടുപന്നികളെയാണ് വെടിവച്ചുകൊന്നത്.

അഞ്ച് കാട്ടുപന്നികളാണ് ബാബുവിന്റെ വീട്ടിലെ കിണറ്റില്‍ വീണത്. ഇന്നലെ രാത്രിയാണ് സംഭവം. ശബ്ദം കേട്ടാണ് നാട്ടുകാര്‍ നോക്കിയപ്പോഴാണ് കാട്ടു പന്നികള്‍ കിണറ്റില്‍ വീണതായി കണ്ടത്.

നാട്ടുകാര്‍ ഉടന്‍ തന്നെ വനംവകുപ്പിനെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പന്നികളെ ജീവനോടെ പുറത്തെത്തിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. എന്നാല്‍ ജീവനോടെ പുറത്തെടുത്ത് പുറത്തു വിടാനുള്ള നീക്കത്തെ നാട്ടുകാര്‍ എതിര്‍ത്തു.

പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണെന്നും, പന്നികളെ കരയില്‍ കയറ്റി തുറന്നു വിട്ടാല്‍ വീണ്ടും അപകടമാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. തുടര്‍ന്ന് പന്നികളെ വടമിട്ടു കുരുക്കിയ ശേഷം വെടിവെച്ചു കൊല്ലുകയായിരുന്നു.

Exit mobile version