തിരുവനന്തപുരം: സംസ്ഥാനത്ത് 85 ശതമാനം കെഎസ്ആര്‍ടിസി ഡിപ്പോകളും പ്രവര്‍ത്തന ലാഭത്തിലെത്തിയെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍. നിയമസഭയിലാണ് മന്ത്രി കെഎസ്ആര്‍ടിസിയുടെ ലാഭക്കണക്ക് നിരത്തിയത്.
നിലവില്‍ ഒന്‍പത് കോടി രൂപയാണ് ഡിപ്പോകളുടെ ടാര്ജറ്റെന്നും ജീവനക്കാര്‍ കെഎസ്ആര്‍ടിസി ലാഭത്തിലേക്ക് എത്തിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും ആനുകൂല്യങ്ങളും നല്കാന് സാധിച്ചുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പിഎഫ് ക്ലോഷര്‍, എന്‍പിഎസ്, പെന്ഷന് ഫണ്ട്, സഹകരണ സൊസൈറ്റിക്ക് നല്‍കാനുള്ള പണം എല്ലാം ചേര്‍ത്ത് ഡിസംബര്‍ മുതല്‍ ഇതുവരെ 883 കോടി രൂപ അടച്ചുതീര്‍ത്തു. നേട്ടങ്ങള്‍ കൈവരിക്കുന്ന ജീവനക്കാര്‍ക്ക് ഇന്‍സെന്റീവ് അടക്കം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
ബസുകള്‍ ഘട്ടം ഘട്ടമായി സിഎന്‍ജിയിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നുണ്ട്. ഗ്രാമീണ മേഖലയിലേക്ക് ചെറിയ ബസുകള്‍ വാങ്ങാനുള്ള ടെന്‍ഡര്‍ വിളിച്ചുവെന്നും ധനവകുപ്പ് 93 കോടി രൂപ ബഡ്ജറ്റില്‍ വകയിരുത്തിയെന്നും മന്ത്രി പറഞ്ഞു.
Discussion about this post