ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്ക് നികുതി വിഹിതമായി 1,78,173 കോടി രൂപ കേന്ദ്രം അനുവദിച്ചു. 89,086.50 കോടി രൂപ മുന്‍കൂര്‍ ഗഡു അടക്കമാണ് ഇന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം തുക അനുവദിച്ചത്.
ഇതൊടൊപ്പം മാസം തോറും നല്കുന്ന ഒക്ടോബറിലെ പതിവ് ഗഡുവും ഇതില്‍ ഉള്‍പ്പെടുന്നതായി കേന്ദ്ര ധനകാര്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കേരളത്തിന് 3,430 കോടി രൂപയാണ് ഇതിലൂടെ ലഭിക്കുക.
വരാനിരിക്കുന്ന ഉത്സവ സീസണ് കണക്കിലെടുത്തും മൂലധനച്ചെലവ് ത്വരിതപ്പെടുത്തുന്നതിന് സംസ്ഥാനങ്ങളെ സഹായിക്കുന്നതിനും വികസന/ക്ഷേമ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ചെലവുകള്‍ക്ക് ധനസഹായം ഉറപ്പുവരുത്തുന്നതിനുമാണ് തുക അനുവദിച്ചതെന്ന് കേന്ദ്രം വിശദീകരിച്ചു.
സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ സഹായം ലഭിച്ചത് ഉത്തര്‍പ്രദേശിനാണ്, 31962 കോടി രൂ. ബിഹാറിന് 17921 കോടി രൂപയും മധ്യപ്രദേശിന് 13987 കോടി രൂപയും നല്കി.
Discussion about this post