കൊച്ചി: കൊച്ചിയില്‍ മൂന്നുവയസുകാരന് അധ്യാപികയുടെ ക്രൂര മര്‍ദനം. കൊച്ചി മട്ടാഞ്ചേരിയില്‍ യുകെജി വിദ്യാര്‍ത്ഥിയായ 3 വയസുകാരനെയാണ് അധ്യാപിക ക്രൂരമായി മര്‍ദിച്ചത്.
മട്ടാഞ്ചേരി പാലസ് റോഡിലെ സ്മാര്‍ട്ട് കിഡ് എന്ന സ്ഥാപനത്തിലാണ് സംഭവം. അധ്യാപിക കുട്ടിയുടെ പുറത്ത് ചൂരല്‍ പ്രയോഗം നടത്തുകയായിരുന്നു.
അധ്യാപികയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാത്തതിനായിരുന്നു മര്‍ദനം. അതേസമയം, മാതാപിതാക്കളുടെ പരാതിയില്‍ മട്ടാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Discussion about this post