കൊച്ചി: മൊബൈല്‍ ത്രിവേണി സ്റ്റോറുകളുടെ എണ്ണം കുറച്ചു. നിലവില്‍ 60എണ്ണം മാത്രമാണ് സംസ്ഥാനത്ത് ഉള്ളത്. ത്രിവേണികളുടെ പ്രാരംഭ ഘട്ടത്തില്‍ 141 മൊബൈല്‍ ത്രിവേണി സ്റ്റോറുകള്‍ ഉണ്ടായിരുന്നു. അതേസമയം കണ്‍സ്യൂമര്‍ ഫെഡിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്ന എറണാകുളം ജില്ലയില്‍ മൊബൈല്‍ ത്രിവേണി സ്റ്റോറുകളൊന്നും ഇപ്പോള്‍ നിലവിലില്ല.
കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ മൊബൈല്‍ ത്രിവേണി സ്റ്റോറുകളുമായി രണ്ടുവീതം വാഹനങ്ങളാണ് ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്നത്. പത്തനംതിട്ടയില്‍ മൂന്നും ആലപ്പുഴയില്‍ നാലും തൃശ്ശൂരും കോഴിക്കോടും അഞ്ചും വാഹനങ്ങളാണുള്ളത്. തിരുവനന്തപുരം ജില്ലയിലാണ് കൂടുതല്‍ മൊബൈല്‍ ത്രിവേണി സ്റ്റോറുകള്‍ സര്‍വ്വീസ് നടത്തുന്നത്. 12 വാഹനങ്ങള്‍ ഇവിടെയുള്ളപ്പോള്‍ കൊല്ലത്തു 11ഉം കോട്ടയത്ത് പത്തും ബസുകളുണ്ട്.
Discussion about this post