ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ച് അപകടം; തെറിച്ച് വീണ യാത്രക്കാരന്റെ ശരീരത്തിലൂടെ ടയര്‍ കയറി ഇറങ്ങി, ദാരുണാന്ത്യം; നിര്‍ത്താതെ പോയ വാഹനം പിന്തുടര്‍ന്ന് പിടികൂടി

പാലക്കാട്: വടക്കാഞ്ചേരി പന്നിയങ്കര ടോള്‍ പ്ലാസയ്ക്ക് സമീപം സ്‌കൂട്ടറില്‍ ടാങ്കര്‍ ലോറിയിടിച്ച് ഒരാള്‍ മരിച്ചു. തേന്‍കുറിശ്ശി അമ്പലനട ഉണ്ണികൃഷ്ണന്‍ (43) ആണ് മരിച്ചത്. തൃശ്ശൂര്‍ ഭാഗത്തേക്കുള്ള പാതയില്‍ ടോള്‍ പ്ലാസ കഴിഞ്ഞ് 200 മീറ്റര്‍ ദൂരത്താണ് അപകടം നടന്നത്.

ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചതോടെ ഉണ്ണികൃഷ്ണന്‍ റോഡിലേക്ക് വീഴുകയും ഈ ലോറിയുടെ ചക്രം ഉണ്ണികൃഷ്ണന്റെ തലയിലൂടെ കയറി ഇറങ്ങുകയുമായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ ഉണ്ണികൃഷ്ണന്‍ മരിച്ചു.

അപകടം നടന്ന് നിര്‍ത്താതെ പോയ വാഹനം പിന്നീട് നാട്ടുകാര്‍ പിന്തുടര്‍ന്ന് വാണിയംപാറയില്‍ വച്ച് പിടികൂടി. വാഹനത്തെ വടക്കഞ്ചേരി പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.

Exit mobile version