കല്‍പ്പറ്റ: പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ രക്ഷിതാവില്‍ നിന്ന് പണം കൈപ്പറ്റിയ കോണ്‍ഗ്രസ് പ്രവര്ത്തകന് സസ്പെന്ഷന്. ഹമീദ് വട്ടപ്പറമ്പില്‍ എന്ന പ്രവര്ത്തനെയാണ് കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.
പോലീസിന് നല്‍കാനെന്ന വ്യാജേനെ ഇയാള്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ രക്ഷിതാവില്‍ നിന്ന് പണം കൈപ്പറ്റുകയായിരുന്നു. ഈ സംഭവം വിവാദമായതോടെ ഇയാളെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. കൂടാതെ ഹമീദിനെതിരെ മാനന്തവാടി പോലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.
Discussion about this post