കല്‍പ്പറ്റ:തിരുവോണം ബമ്പർ അടിച്ച ആ ഭാഗ്യവാനെ ഒടുവിൽ കണ്ടെത്തി. കര്‍ണാടക പാണ്ഡ്യപുര സ്വദേശിയായ അല്‍ത്താഫിനെയാണ് ഇത്തവണ ഭാഗ്യദേവത കടാക്ഷിച്ചത്.
കഴിഞ്ഞ തവണ തമിഴ്നാട്ടില്‍ നിന്ന് എത്തിയ നാല്‍വര്‍ സംഘത്തിനായിരുന്നു ബംപര്‍ അടിച്ചത്. ഇത്തവണത്തെ ഓണം ബമ്പർ കഴിഞ്ഞ മാസം ബത്തേരിയില്‍ നിന്നാണ് എടുത്തതെന്ന് അൽത്താഫ് പറയുന്നു.
ദൈവം കാത്തു. സ്വന്തമായി ഒരുവീടീല്ല. വാടകയ്ക്ക് താമസിക്കുന്ന ഈ വീട് സ്വന്തമാക്കണമെന്നാണ് ആഗ്രഹമെന്നും അതിനുശേഷം മക്കളുടെ വിവാഹം നടത്തണമെന്നും അല്‍ത്താഫ് പറഞ്ഞു.
കര്‍ണാടകയില്‍ മെക്കാനിക്ക് അയി ജോലി ചെയ്യുകയാണ് അല്‍ത്താഫ്.
Discussion about this post