തിരുവനന്തപുരം: സ്വർണാഭരണങ്ങൾ ആശുപത്രിയിൽ നിന്നും മോഷണം പോയെന്ന് പരാതിയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിതാ ബാബു. ഒന്നേകാൽ പവന്റെ ആഭരണങ്ങളാണ് നഷ്ടമായതെന്ന് പരാതിയിൽ പറയുന്നു.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വച്ചാണ് സംഭവം. അരിതാ ബാബു കന്റോൺമെന്റ് പൊലീസിലാണ് പരാതി നൽകിയത്. യുഡിഎഫ് യുവജന സംഘടനകളുടെ നിയമസഭാ മാർച്ചിൽ പങ്കെടുക്കാൻ ചൊവ്വാഴ്ചയാണ്
അരിതാ ബാബു തിരുവനന്തപുരത്തെത്തിയത്.
മാർച്ചിനിടെ ജല പീരങ്കി പ്രയോഗത്തിൽ അരിതയ്ക്കു പരിക്കേറ്റു. തളർന്നു വീണ അരിതയെ ഒപ്പമുണ്ടായിരുന്നു പ്രവർത്തകർ ആംബുലൻസിൽ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ വച്ചാണ് ബാഗിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ മോഷണം പോയതെന്ന് അരിത പരാതിയിൽ പറയുന്നു.
Discussion about this post