തിരുവനന്തപുരം: ഓണം ബമ്പര്‍ നറുക്കെടുപ്പിന് പിന്നാലെ കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പര്‍ BR 100ന്റെ ടിക്കറ്റ് പ്രകാശനം നടന്നു. ഒന്നാംസമ്മാനം 12 കോടി രൂപയാണ്.
300 രൂപയാണ് ടിക്കറ്റിന്റെ വില. നാളെ മുതല്‍ പൂജാ ബമ്പര്‍ വിപണിയിലെത്തും. 2024 ഡിസംബര്‍ നാലിന് നറുക്കെടുപ്പ് നടക്കും. ഒരു കോടി രൂപ വീതം അഞ്ച് പരമ്പരകള്‍ക്കായി നല്കുന്ന രണ്ടാം സമ്മാനമാണ് പൂജാ ബമ്പര്‍ ഭാഗ്യക്കുറിയുടെ മറ്റൊരു സവിശേഷത.
മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയും (ഓരോ പരമ്പരകള്‍ക്കും രണ്ടു വീതം), നാലാം സമ്മാനമായി മൂന്നു ലക്ഷം രൂപയും(അഞ്ചു പരമ്പരകള്‍ക്ക്), അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം രൂപയും(അഞ്ചു പരമ്പരകള്‍ക്ക്) ലഭിക്കും.
ഇതുകൂടാതെ 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളുമുണ്ട്. തിരുവോണം ബമ്പറിന്റെ ഒന്നാംസമ്മാനമായ 25കോടി അടിച്ചത് വയനാട്ടിലാണ്. അതേസമയം ആരാണ് വിജയി എന്ന് തിരിച്ചറിഞ്ഞിട്ടില്ല.
Discussion about this post