മരം മുറിക്കുന്നതിനിടെ വീണു, 32കാരന് ദാരുണാന്ത്യം

death|bignewslive

മലപ്പുറം: മരം മുറിക്കുന്നതിനിടെ വീണ് യുവാവിന് ദാരുണാന്ത്യം. മലപ്പുറം ജില്ലയിലാണ് സംഭവം. നിലമ്പൂര്‍ പാടിക്കുന്നിലെ അനന്തു ആണ് മരിച്ചത്.

മുപ്പത്തിരണ്ട് വയസ്സായിരുന്നു. മരം മുറിക്കുന്നതിനിടെ കാല്‍വഴുതി അനന്തു നിലത്തേക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റു.

ഉടന്‍ തന്നെ അനന്തുവിനെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

Exit mobile version