‘എന്തോ ബിജെപിയെ ഇഷ്ടമാണ് ‘, പാർട്ടിയിൽ അംഗത്വം സ്വീകരിക്കാൻ ഒരുങ്ങി മുന്‍ ഡിജിപി ശ്രീലേഖ

തിരുവനന്തപുരം: കേരള കേഡറിലെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയും മുന്‍ ഡിജിപിയുമായ ആര്‍ ശ്രീലേഖ ബിജെപിയിലേക്ക്. ശ്രീലേഖയുടെ വീട്ടിലെത്തി ബിജെപി നേതാക്കള്‍ അംഗത്വം നല്‍കും.

ഒത്തിരി കാലമായി ബിജെപിയുടെ കേന്ദ്ര സംസ്ഥാന നേതാക്കള്‍ പാര്‍ട്ടിയില്‍ അംഗത്വം എടുക്കാന്‍ ആവശ്യപ്പെടുന്നതായും തനിക്ക് ബിജെപിയെ ഇഷ്ടമായതും കൊണ്ടാണ് താൻ അംഗത്വം എടുക്കാൻ തീരുമാനിച്ചത് എന്നും ശ്രീലേഖ പറഞ്ഞു.

ഫയര്‍ ഫോഴ്‌സ് മേധാവിയായിരിക്കെ രണ്ട് വര്‍ഷം മുൻപാണ് ശ്രീലേഖ വിരമിച്ചത്.

Exit mobile version