പാലക്കാട്; ഇത്തവണത്തെ ഉപതെരഞ്ഞെടുപ്പിൽ ബിജെപി പാലക്കാട് മണ്ഡലം പിടിക്കുമെന്ന് ഉറപ്പിച്ച് പറഞ്ഞ് ബിജെപി നേതാവ് സന്ദീപ് വാര്യർ. കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ കപ്പിനും ചുണ്ടിനും ഇടയിലാണ് ബിജെപിക്ക് പാലക്കാട് നഷ്ടമായതെന്നും സന്ദീപ് വാര്യർ പറഞ്ഞു.
കഴിഞ്ഞ കുറെ നാളത്തെ തെരെഞ്ഞെടുപ്പ് ചരിത്രം പരിശോധിക്കുമ്പോൾ കൺസിസ്റ്റന്റ് ആയിട്ട് വോട്ട് വർധനയുണ്ടാക്കുന്നത് ബിജെപി മാത്രമാണെന്നും സന്ദീപ് വാര്യർ പറഞ്ഞു.
വോട്ടിന്റെ അടിസ്ഥാനത്തിലും സംഘടനാപരമായും ഒരു വളർച്ചയുണ്ടാക്കുന്ന പാർട്ടി ബിജെപി മാത്രമാണ് എന്നും
പാലക്കാട്ട് ചരിത്രം പരിശോധിച്ചാൽ ബിജെപിക്ക് സാധ്യത കൂടുതലാണ് എന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.