തിരുവനന്തപുരം: മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിൽ തീര്‍ത്ഥാടകരുടെ എണ്ണം നിയന്ത്രിച്ചത് സുഗമമായ തീര്‍ത്ഥാടനത്തിന് വേണ്ടിയാണെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്.നിയമസഭയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
ശബരിമലയിൽ ദര്‍ശനത്തിന് എത്തുന്നവരുടെ എണ്ണം പ്രതിദിനം 80,000 ആയിട്ടാണ് ക്രമപ്പെടുത്തിയത്. വെർച്ച്വൽ ക്യൂ ബുക്കിങ് മാത്രം മതിയോ സ്പോട്ട് ബുക്കിങ് അനുവദിക്കണോ എന്നത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗം ചര്‍ച്ച ചെയ്തിരുന്നു.
സ്പോട്ട് ബുക്കിങ് അനുവദിച്ചാല്‍ പ്രതിദിന തീര്‍ത്ഥാടകരുടെ എണ്ണം 80000 കവിഞ്ഞുപോകുമെന്നതാണ് മുന്‍കാല അനുഭവങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. ഇങ്ങനെ വരുമ്പോൾ തീർഥാടകർക്ക് വേണ്ടുന്ന് സൗകര്യങ്ങൾ ഒരുക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാവും.
Discussion about this post