തൃശൂര്‍: 20000 രൂപ മുടക്കി 40 ഓണം ബമ്പര്‍ ടിക്കറ്റ് എടുത്ത രമേശിന്റെ ലോട്ടറി ടിക്കറ്റ് മോഷണം പോയി. 55 ലക്ഷത്തിന്റെ കടംകേറി നില്ക്കുമ്പോള് രമേശിന്റെ അവസാന പ്രതീക്ഷ ആയിരുന്നു ഇന്ന് നറുക്കെടുക്കുന്ന ഓണം ബമ്പര്‍. ലക്ഷങ്ങളുടെ കടബാധ്യത ഉണ്ടെങ്കിലും പുത്തൂര്‍ പൗണ്ട് റോഡ് കരുവാന്‍ രമേഷ് ഓണം ബംബര്‍ എടുത്തു. അതും ഒന്നും രണ്ടുമല്ല 40 എണ്ണം.
ലക്ഷങ്ങളുടെ കടം വീട്ടാനാണ് രമേഷ് ടിക്കറ്റെടുത്തത്. ഒരു മാസത്തിലെ ശമ്പളത്തിലെ ഏറിയ പങ്കും ചെലവിട്ടാണ് ഇരുപതിനായിരം രൂപ മുടക്കി ടിക്കറ്റുകള്‍ എടുത്തത്. എന്നാല്‍ രമേശിനെ ടിക്കറ്റ് നറുക്കെടുപ്പിന് മുമ്പേ മോഷണം പോയി. എടുത്ത 40 ടിക്കറ്റുകളും വീട്ടില്‍ നിന്നാണ് മോഷണം പോയത്. കൂടാതെ 3500 രൂപയും നഷ്ടപ്പെട്ടു. ആരോഗ്യവകുപ്പിലെ അറ്റന്‍ഡറാണ് രമേഷ്.
ബന്ധുക്കളുമായി സ്വത്തു തർക്കമുള്ള രമേഷ് ഒറ്റയ്ക്കാണു താമസിക്കുന്നത്. ലോട്ടറിയടിച്ചാൽ കടം വീട്ടണമെന്ന പ്രതീക്ഷയിലാണ് ഇത്രയധികം ലോട്ടറി വാങ്ങിയത്. മോഷണം പോയ ലോട്ടറികൾ തിരിച്ചുകിട്ടില്ലെന്ന് കരുതി 10 ടിക്കറ്റുകളും കൂടി രമേഷ് വാങ്ങിയിട്ടുണ്ട്. മോഷണത്തെ സംബന്ധിച്ച് രമേഷ് ഒല്ലൂർ പൊലീസിൽ പരാതി നൽകി.
Discussion about this post