കോഴിക്കോട്: തിരുവമ്പാടിയിലെ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കോഴിക്കോട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒയാണ് റിപ്പോര്‍ട്ട് നല്‍കിയത്. ബസിന്റെ ടയറുകള്‍ക്ക് കുഴപ്പമില്ലെന്നും ബ്രേക്ക് തകരാര്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എതിര്‍വശത്ത് നിന്ന് വാഹനം എത്തിയിരുന്നില്ലെന്നും ബസ് അമിത വേഗതയില്‍ ആയിരുന്നില്ലെന്നുമാണ് റിപ്പോര്‍ട്ട്. അപകട കാരണം കണ്ടെത്താന്‍ വിശദമായ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ ആര്‍ ടി ഒ അറിയിച്ചു.
അതേസമയം, അപകടമുണ്ടായ സ്ഥലത്ത് മോട്ടോര്‍ വാഹന വകുപ്പും പോലീസും ഇന്ന് പരിശോധന നടത്തും. അപകട കാരണം കണ്ടെത്താനാണ് പരിശോധന നടത്തുന്നത്. അപകടത്തില്‍പ്പെട്ട ബസ് ഇന്നലെ രാത്രി പുഴയില്‍ നിന്നും ഉയര്‍ത്തിയിരുന്നു. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് രണ്ട് ക്രെയിനുകള്‍ ഉപയോഗിച്ച് ബസ് കരയിലേക്ക് മാറ്റിയത്.