മലപ്പുറം: കോളേജിലെ ഇരുമ്പ് ഗോവണി തകര്‍ന്ന് വീണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ഇഎംഇഎ കോളേജിലാണ് സംഭവം. അപകടത്തില്‍ 10 വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്.
കോളേജ് യൂണിയന് തെരെഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സംവാദം കേള്‍ക്കാന്‍ നിന്നിരുന്ന പെണ്‍കുട്ടികള്‍ക്കാണ് വീണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടന്‍ തന്നെ കൊണ്ടാട്ടി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിദ്യാര്‍ത്ഥിനികളുടെ കാലിനും കൈക്കുമാണ് പരിക്കേറ്റത്. വിദ്യാര്‍ത്ഥിനികളെ ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.
Discussion about this post