‘വാഹനങ്ങളെ റോഡില്‍ തടഞ്ഞുനിര്‍ത്തി കൂളിങ് പേപ്പര്‍ വലിച്ചു കീറരുത്, ജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കരുത്’; മന്ത്രി കെബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: പരിശോധനയുടെ പേരില്‍ വാഹനങ്ങളെ റോഡില്‍ തടഞ്ഞുനിര്‍ത്തി കൂളിങ് പേപ്പര്‍ വലിച്ചു കീറരുതെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. ഇത് വാഹന ഉടമകളെ അപമാനിക്കുന്നതിനു തുല്യമാണെന്ന് മന്ത്രി പറഞ്ഞു.

നിയമപരമായ രീതിയില്‍ വാഹനങ്ങളില്‍ കൂളിങ് പേപ്പര്‍ ഉപയോഗിക്കാമെന്ന ഹൈക്കോടതി വിധി മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും കൃത്യമായി പാലിക്കണമെന്നും ആളുകളെ ഒരിക്കലും ബുദ്ധിമുട്ടിപ്പിക്കരുതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വാഹനങ്ങളില്‍ മുന്‍ ഗ്ലാസില്‍ 70 ശതമാനവും സൈഡ് ഗ്ലാസില്‍ 50 ശതമാനവും വിസിബിലിറ്റി മതി എന്നാണു കോടതി പറഞ്ഞിരിക്കുന്നത്. ഇതു കൃത്യമായി പാലിക്കണമെന്നും വഴിയില്‍ വാഹനം തടഞ്ഞുനിര്‍ത്തി കൂളിങ് ഫിലിം വലിച്ചുകീറുന്ന നടപടികള്‍ മുന്‍പ് ഉണ്ടായിട്ടുണ്ടെന്നും ഇനിയത് പാടില്ലെന്നും മന്ത്രി വ്യക്തമാക്കി.

Exit mobile version