റോഡരികില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ 52കാരന്‍ മരിച്ചനിലയില്‍, അന്വേഷണം

ആലപ്പുഴ: കാറിനുള്ളില്‍ അമ്പത്തിരണ്ടുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴയിലാണ് സംഭവം. വാത്തികുളം സ്വദേശിയായ അരുണിനെയാണ് കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കായംകുളം പള്ളിക്കല്‍- മഞ്ഞാടിത്തറയിലാണ് സംഭവം. അരുണിന്റെ മൃതദേഹം കാറിന്റെ പിന്‍സീറ്റില്‍ കിടക്കുന്ന നിലയിലായിരുന്നു കണ്ടത്.

അതേസമയം, മരണകാരണം വ്യക്തമല്ല. കൊച്ചമ്പലത്തിന് സമീപം റോഡരികിലാണ് കാര്‍ നിര്‍ത്തിയിട്ടിരുന്നത്. കുറത്തികാട് പൊലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷിച്ചു വരികയാണ്.

Exit mobile version