തിരുവനന്തപുരം: സ്കൂള്‍ കലോത്സവത്തില്‍ പുതുതായി അഞ്ച് ഗോത്ര നൃത്ത രൂപങ്ങള്‍ ഉള്‍പ്പെടുത്തി പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. മംഗലംകളി, പണിയ നൃത്തം, മലപ്പുലയ ആട്ടം, ഇരുള നൃത്തം, പളിയ നൃത്തം എന്നീ കലാരൂപങ്ങളാണ് പുതുതായി ഉള്‍പ്പെടുത്തിയത്.
ഈ മത്സരങ്ങള്‍ കൂടി ഉള്‍പ്പെടുത്തി സ്കൂള്‍തലം മുതലുള്ള കലോത്സവം നടത്തണമെന്നാണ് ഉത്തരവില്‍ പറയുന്നത്. 2024-25 അധ്യായന വര്‍ഷത്തെ സ്കൂള്‍ കലോത്സവത്തിന് അടുത്തവര്‍ഷം ജനുവരിയില്‍ തിരുവനന്തപുരം വേദിയാവും.
ഡിസംബര്‍ മൂന്നു മുതല്‍ ഏഴു വരെ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. നാഷണല്‍ അച്ചീവ്മെന്റ് എക്സാം ഡിസംബര്‍ നാലിന് നടക്കുന്ന സാഹചര്യത്തില്‍ തീയതി മാറ്റുകയായിരുന്നു.
Discussion about this post