കാട്ടാക്കടയില്‍ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ചു, വിദ്യാര്‍ത്ഥി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തിരുവനന്തപുരം: കാട്ടാക്കടയില്‍ ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ചു. രാവിലെ 10 പത്തോടെ വിളപ്പില്‍ശാല ജംഗ്ഷന് സമീപത്ത് വെച്ചാണ് അപകടുണ്ടായത്. വിളപ്പില്‍ശാല സരസ്വതി കോളേജിലെ ബിബിഎ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ രാഹുല്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടിനാണ് തീപിടിച്ചത്.

കരമനയില്‍ നിന്നും വിളപ്പില്‍ശാലയിലെ കോളേജിലേക്ക് വരികയായിരുന്നു രാഹുല്‍. തീ പടര്‍ന്നതിന് പിന്നാലെ കാട്ടാക്കടയിലെ അഗ്‌നിരക്ഷാ സേനയെ അറിയിച്ചു. ഇവിടെ നിന്നും ഫയര്‍ യൂണിറ്റ് എത്തിയാണ് തീ കെടുത്തിയത്.

Exit mobile version