കൊച്ചി: കൊച്ചിയില്‍ കാര്‍ ലോറിക്ക് പിന്നില്‍ ഇടിച്ച് അപകടം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മല്ലപ്പള്ളി സ്വദേശിനി രശ്മി മരിച്ചു. രശ്മിയുടെ ഭര്‍ത്താവ് പ്രമോദും മകന് ആരോണും ചികിത്സയിലാണ്.
പുലര്‍ച്ചെയാണ് കുമ്പളം ടോള്‍ പ്ലാസക്ക് സമീപം അപകടമുണ്ടായത്. കാർ വെട്ടിപ്പൊളിച്ചാണ് മൂന്ന് പേരെയും പുറത്ത് എടുത്തത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രശ്മിയെ രക്ഷിക്കാനായില്ല.
Discussion about this post