ഇടുക്കി: മഹാരാജാസ് കോളേജില്‍ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ ആഗ്രഹം പൂവണിഞ്ഞു. യുവ തലമുറയ്ക്ക് വേണ്ടി വട്ടവടയില്‍ വായനശാല വേണമെന്നായിരുന്നു അഭിമന്യുവിന്റെ ആഗ്രഹം. എന്നാല്‍ ജീവിച്ചിരിക്കുമ്പോള്‍ അഭിമന്യുവിന് അത് സാധിച്ചില്ല. ഇപ്പോള്‍ അഭിമന്യുവിന്റെ സ്മരണാര്‍ത്ഥം ‘അഭിമന്യു മഹാരാജാസ്’ വായനശാല ഉയര്‍ന്നു.
മറ്റൊരു പ്രത്യേകത കൂടി ഉണ്ട്. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ പഞ്ചായത്ത് വായനശാല ആയിരിക്കും വട്ടവടയിലേത്. വായനശാലയുടെ ഉദ്ഘാടനം മുഖ്യമന്ത്രി തിങ്കളാഴ്ച നിര്‍വഹിക്കും.അഭിമന്യു അവസാനമായി പങ്കെടുത്ത ഗ്രാമസഭയിലും ഈ ആവശ്യം ഉന്നയിച്ചിരുന്നു. വളര്‍ന്നു വരുന്ന യുവതലമുറയ്ക്ക് പ്രത്യേകിച്ച്
വിദ്യാഭ്യാസപരമായി പിന്നില്‍ നില്ക്കുന്ന വട്ടവടയെ മുന്നോട്ട് നയിക്കാന്‍ ഈ ഗ്രന്ഥശാലയ്ക്ക് സാധിക്കും. കേരളത്തിന് പുറമേ ഇതരസംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നുമായി ലഭിച്ച നാല്പതിനായിരത്തോളം പുസ്തകങ്ങളാണ് ലൈബ്രറിലുള്ളത്.
വട്ടവട പഞ്ചായത്ത് കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് വായനശാല സജ്ജീകരിച്ചിരിക്കുന്നത്. ലൈബ്രറിയില്‍ യുവാക്കള്‍ക്കായി പിഎസ്സി പരീക്ഷയ്ക്കുള്ള പരിശീലനം ആരംഭിക്കാനും പഞ്ചായത്ത് പദ്ധതിയിടുന്നുണ്ട്.
Discussion about this post