യുവതിക്ക് നേരെ ലൈംഗിക അതിക്രമം, 24കാരന്‍ അറസ്റ്റില്‍

arrest|bignewslive

തിരുവനന്തപുരം: യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ 24കാരന്‍ അറസ്റ്റില്‍. തിരുവനന്തപുരം ജില്ലയിലെ കടയ്ക്കാവൂരിലാണ് സംഭവം. കീഴാറ്റിങ്ങല്‍ വില്ലേജില്‍ പെരുംകുളം കാട്ടുവിള വീട്ടില്‍ അച്ചു എന്ന് വിളിക്കുന്ന ശരത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കടയ്ക്കാവൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഇടയിക്കോട് കോളനിക്ക് സമീപം താമസിച്ചുവരുന്ന യുവതിക്ക് നേരെയാണ് ശരത്ത് ലൈംഗിക അതിക്രമം നടത്തിയത്. സംഭവത്തിന് പിന്നാലെ പ്രതി ഒളിവില്‍ പോയിരുന്നു.

കടക്കാവൂര്‍ എസ് എച്ച് ഓ സജിന്‍ ലൂയിസ് എസ് ഐ മാരായ മനു, ശ്രീകുമാര്‍, സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ സുജില്‍, ഷജീര്‍, വിഷ്ണു, സാബു, എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രതിയുടെ പേരില്‍ കടയ്ക്കാവൂര്‍ പൊലീസ് സ്റ്റേഷനില്‍ കൊലപാതകശ്രമം ഉള്‍പ്പെടെയുള്ള നിരവധി കേസുകള്‍ നിലവിലുണ്ട്.

Exit mobile version